Federal Bank Hormis Memorial Foundation Scholarship 2020-21

Federal Bank Hormis Memorial Foundation Scholarship 2020-21

ഫെഡറൽ ബാങ്ക് അതിന്റെ CSR സംരംഭത്തിന് കീഴിൽ, പ്രൊഫഷണൽ കോഴ്സുകൾ പിന്തുടരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് 2020-21 അപേക്ഷ ക്ഷണിക്കുന്നു. ഈ സ്കോളർഷിപ്പ്, മിടുക്കരായ വിദ്യാർത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കുക എന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 100 % ട്യൂഷൻ ഫീസും മറ്റ് ഫീസും കോളേജ് ഫീസ് ഘടനഅനുസരിച്ച് ലഭിക്കും, ഒരു വർഷം പരമാവധി ഒരു ലക്ഷം രൂപ വരെ.

യോഗ്യത ( Eligibility)

യോഗ്യത നേടുന്നതിന്, ഒരു അപേക്ഷകൻ തീർച്ചയായും:

  1. അംഗീകൃത സർവകലാശാല /ഇൻസ്സ്റ്റിറ്റ്യൂട്ടിൽ  എംബിബിഎസ്, എൻജിനിയറിങ്, BSc  നഴ്സിങ്, അഗ്രികൾച്ചറൽ  കോഴ്സുകൾ  എന്നിവയില് ചേർന്നിരിക്കണം.
  2. കേരള/തമിഴ് നാട്/ മഹാരാഷ്ട്ര/ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ആയിരിക്കണം
  3. 2020-21 അധ്യയന വർ ഷത്തില് സർക്കാർ  അംഗീകൃത സ്വാശ്രയ കോളേജുകളില് മെറിറ്റ് പ്രകാരം പ്രവേശനം നേടിയവർ ആയിരിക്കണം
  4. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്ത (രക്തസാക്ഷിയായ സായുധ സേനാ ഉദ്യോഗസ്ഥരുടെ മക്കൾക്ക് ബാധകമല്ല) ആളുകളായിരിക്കണം
ആനുകൂല്യങ്ങൾ (Benefits)

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിന്റെ 100 ശതമാനം വരെയും മറ്റ് ഫീസുകളും കോളേജ് ഫീസ് ഘടനഅനുസരിച്ച് ലഭിക്കും, ഒരു വർഷം പരമാവധി ഒരു ലക്ഷം രൂപ വരെ.

രേഖകൾ (Documents) 
  1. അഡ്മിഷൻ ലെറ്ററിന്റെ പകർപ്പ്
  2. കോളേജിൽ നിന്ന് ബോണഫൈഡ്  സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  3. കോഴ്സ് ഫീസ് ഘടനയുടെ പകർപ്പ്
  4. യോഗ്യതാ പരീക്ഷയുടെ മാർക്ക് ഷീറ്റുകളുടെ പകർപ്പ്
  5. റവന്യൂ അധികൃതർ നൽകുന്ന കുടുംബ വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  6. നാറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  7. ഐഡി തെളിവിന്റെയും വിലാസ തെളിവിന്റെയും പകർപ്പ്
  8. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ബാധകം)

കുറിപ്പ്:  എല്ലാ ഒറിജിനൽ രേഖകളും ഫെഡറൽ ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽ പരിശോധിക്കും.

എങ്ങനെ അപേക്ഷിക്കാം?

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് താഴെയുള്ള ലളിതമായ  സ്റ്റെപ്പുകൾ പിന്തുടരുക:

  • താഴെയുള്ള ‘apply’ ബട്ടണിൽ ക്ലിക്ക് ചെയ്ത് വെബ് സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്യുക.
  • പൂരിപ്പിച്ച അപേക്ഷ ഫെഡറൽ ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ചിൽ സമർപ്പിക്കുക.

APPLY HERE

പ്രധാന പ്പെട്ട തീയതികൾ

അപേക്ഷസമർപ്പിക്കേണ്ട അവസാന തീയതി: 2020 ഡിസംബർ 31

തിരഞ്ഞെടുപ്പ് മാനദണ്ഡം

അപേക്ഷകർ  സമർപ്പിച്ച യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

വ്യവസ്ഥകളും നിബന്ധനകളും (Terms & Conditions)
  1. രാജ്യസേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട  സായുധ സേനാ ഉദ്യോഗസ്ഥരുടെ മക്കൾ  ഇതു തെളിയിക്കുന്ന തെളിവുകൾ ആവശ്യമാണ്.
  2. വിദ്യാർത്ഥികൾ  നിർബന്ധമായും ജനന സർട്ടിഫിക്കറ്റ് കോപ്പി സഹിതം സമർപ്പിക്കണം
  3. ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ഓരോ വിഭാഗത്തിലും  ഒരു സീറ്റ് മാറ്റിവയ്ക്കും, ഇതിനായി ഡിഎംഒ റാങ്കിൽ താഴെയല്ലാത്ത  ഒരു മെഡിക്കൽ ഓഫീസറോ
  4.  അല്ലെങ്കിൽ ബാങ്കിന്റെ അംഗീകൃത മെഡിക്കൽ ഓഫീസറോ ഉള്ള  മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  5. ശാരീരിക വൈകല്യമുള്ള വിഭാഗത്തിന്  കീഴില് അപേക്ഷകൾ  ലഭിച്ചില്ലെങ്കില് അത് പൊതുവിഭാഗത്തിൽ  ഉപയോഗിക്കും.

FEDERAL BANK OFFICIAL CIRCULAR

National Scholarship Portal 2020-21

1 thought on “Federal Bank Hormis Memorial Foundation Scholarship 2020-21”

Leave a Comment