Best 3 Business Ideas Under 1 Lakh

മിനിമം 1 ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാവുന്നതും 100% നിങ്ങൾക്ക് വിജയിപ്പിക്കാൻ കഴിവുള്ളതുമായ 3 സംരംഭങ്ങളെ ഞാൻ ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്

1. Used materials business

Best 3 Business Ideas Under 1 Lakh

        യൂസ്ഡ് ഐറ്റംസ് എന്ന് പറയുമ്പോൾ ഗൃഹോപകരണങ്ങൾ ആകാം House  ഹോൾഡ്‌സ് ഐറ്റംസ് ആകാം. നിങ്ങൾക്കറിയാം  ഇപ്പോൾ ആളുകൾ ഒരു ചെറിയ പ്രശ്‍നം വരുമ്പോൾത്തന്നെ അല്ലെങ്കിൽ ചെറുതായിട്ട് ഒരു പെയിന്റ്   പോയാൽ അല്ലെങ്കിൽ മോഡൽ, ഡിസൈൻ  മാറിയാൽ തന്നെയും സാധനങ്ങൾ  മാറ്റിവാങ്ങാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ അത് വിൽക്കുമ്പോൾ അതിന്റെ വില പലപ്പോഴും ഒരുപാട് കുറയാൻ സാധ്യതയുണ്ട്. കാരണം പലപ്പോഴും ഈ സാധനങ്ങൾ വാങ്ങുന്നതിനു നമുക്ക് ആൾക്കാരെ കിട്ടാറില്ല. 

അതുകൊണ്ടു തന്നെ പല വീടുകളിലും ഇതുപോലുള്ള സാധനങ്ങൾ വെറുതെ ഇരിപ്പുണ്ട്. അവ കണ്ടെത്തി resell ചെയ്യുക എന്നതാണ് ഈ ബിസിനസ്.

സാധ്യതകൾ 

 1.  വാങ്ങിയെടുക്കുന്ന സാധനങ്ങൾ അതുപോലെ തന്നെ വിൽക്കാം.

2.  സാധനങ്ങൾ റീ ഫർബിഷ് ചെയ്തു കൂടിയ വിലക്കു വിൽക്കാം.

3. ഒരു ഓൺലൈൻ സ്റ്റോർ നിങ്ങൾക്ക് ഉണ്ടാക്കാം അതിലൂടെ വിൽക്കാം

4. OLX, Qikkr പോലെയുള്ള ഫ്രീ പ്ലാറ്റുഫോമുകളിലും നിങ്ങൾക്ക് ഇത്  വിൽക്കാം

നമ്മുടെ നാട്ടിൽ ഓർഗനൈസ്ഡ് ആയി ഈ ബിസിനസ് ചെയ്യുന്ന ആൾക്കാർ വളരെ കുറവാണു  അല്ലെങ്കിൽ ഇല്ല എന്ന് തന്നെയോ പറയാം  എന്നാൽ ഇത് പോലെ പഴയ സാധനങ്ങൾ വാങ്ങി മരിച്ചു വിറ്റു ഒരുപാട് ലാഭം ഉണ്ടാക്കുന്ന കുറെ ആളുകൾ ഉണ്ട്.

ജനസംഖ്യയിലുള്ള ക്രമാതീതമായ വർധന ആവശ്യ സാധനങ്ങളുടെ ആവശ്യകത വർധിപ്പിക്കുന്നു ഇത് ഈ രംഗത്തെ വിജയത്തിന് വലിയ സാധ്യതകളാണ് നിങ്ങൾക്ക് മുന്നിൽ തുറന്നു തരുന്നത്. business ideas in kerala – malayalam

2. Battery water Processing

                             ബാറ്ററി വാട്ടർ നിർമ്മാണം വളരെ നല്ലൊരു സംരംഭം ആണ്, നിങ്ങൾക്കറിയാം ധാരാളം വിറ്റു പോവുന്ന ഒരു ഉല്പന്നമാണ് ബാറ്ററി വാട്ടർ എന്നത്. വാഹനകൾക്കു പുറമെ ഇപ്പോൾ ഒരു വിധം എല്ലാ വീടുകളിലും ഇപ്പോൾ ഇൻവെർട്ടർ ബാറ്ററി ഉണ്ടാകും അത് കൊണ്ട് തന്നെ ഇതിന്റെ ആവശ്യകത നാൾതോറും വർധിച്ചു കൊണ്ടിരിക്കയാണ് അത് തന്നെ യാണ് ഈ സംരംഭത്തിൻ്റെ വിജയ സാധ്യത വർധിപ്പിക്കുന്നത്.

മാത്രമല്ല നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസിലാകും ഈ പ്രോഡക്ട് ഒക്കെ നമ്മുടെ നാട്ടിൽ വരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. അത് കൊണ്ട് തന്നെ  ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള പ്രൊഡക്ടിനെക്കാൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്കിത് ലഭ്യമാക്കാനും അതുകൊണ്ടു തന്നെ മികച്ച വരുമാനം ഉണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും.

വ്യക്തമായ ഒരു ബ്രാൻഡിംഗ് ഈ ഉത്പന്നത്തിനില്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ് 

 Project Details

                Project Investment         –    1 Lakh

                Raw Materials                   –   Distilled Water

                Daily Production Capacity             –              200 Ltr/Hr

                Workers                               –  1  Nos.

                Govt. Subsidy                    –  30 %

                Electricity                             – Basic

                License                                 –  Udyog Aadhaar, GST & Local Body   

               Building area                      – 500 Sq Feet

3. Steel Scrubber Repacking

                       സ്റ്റീൽ സ്ക്രബ്ബറുകൾ നിർമിച്ചു നൽകുന്നതിന് പകരം റെഡിമേഡ് ആയിട്ടുള്ള സ്റ്റീൽ സ്ക്രബ്ബറുകൾ വാങ്ങി നിങ്ങളുടെ സ്വന്തം ബ്രാൻഡ് നമ്മിൽ റീപാക്ക് ചെയ്തു മാർക്കറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു നാനോ സംരംഭമാണിത്.

വിപണിയിൽ ഏകദേശം 150 രൂപയ്ക്കു മുകളിൽ ലഭിക്കുന്ന ഹൈ ക്വാളിറ്റി ഉള്ള സ്റ്റീൽ ആണ് നമ്മൾ ഇതിനായി ഉപയോഗിക്കേണ്ടത്.

ഒരു സ്ക്രൂബ്ബറിനു ഏകദേശം 10 ഗ്രാമോളം തൂക്കം വരും അപ്പോൾ 100 സ്ക്രബ്ബറുകൾ നമുക്ക് ഒരു കിലോ സ്റ്റീലിൽ നിന്നും ഉണ്ടാക്കിയെടുക്കാം.

ഏകദേശം 30,000 രൂപമുതൽ ഇത് പാക്ക് ചെയ്യാനാവശ്യമായ ബ്ലിസ്റ്റർ പാക്കിങ്  മെഷീൻ ലഭ്യമാണ്. 12 എണ്ണം അടങ്ങിയ ഒരു ബോഡ് ആയിട്ടാണ് നമ്മൾ ഇതിനെ റീപാക്ക് ചെയ്യുന്നത്.

12 എണ്ണം അടങ്ങിയ ഇത്തരത്തിലുള്ള ഒരു ബോർഡ് നിർമിക്കുന്നതിന് നമുക്ക് ഏകദേശം 30-35 രൂപ ചെലവ് വരും. ഇത് നമ്മൾ കച്ചവടക്കാർക്ക് ഏകദേശം 50-55 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന്റെ MRP ഏകദേശം ഒരു എണ്ണത്തിന്  15-20 രൂപയാണ്.

വ്യക്തമായ ഒരു ബ്രാൻഡിംഗ് ഈ ഉത്പന്നത്തിനില്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്     

Project Details

                Project Investment         –    1 Lakh

                Raw Materials                   –   Steel Scrubber Roll

                Daily Production Capacity             –              200 Boards

                Workers                               –  2 Nos.

                Govt. Subsidy                    –  30 %

                Electricity                             – 1 HP

                License                                 –  Udyog Aadhaar, GST & Local Body

                Building area                      – 500 Sq Feet

business ideas in kerala – malayalam

ബിസിനസ് ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ വിധത്തിലുള്ള മാർഗനിർദേശങ്ങളും കൂടാതെ ആവശ്യമായ Govt. സർട്ടിഫിക്കറ്റുകളും മറ്റു ലൈസെൻസുകളും എങ്ങിനെ സ്വന്തമാക്കാം, സർക്കാർ ആനുകൂല്യങ്ങൾ എങ്ങിനെ ലഭിക്കും തുടങ്ങിയ വിവരങ്ങളും നിങ്ങൾക്കു ഇവിടെ ഈ വെബ് സൈറ്റിൽ ( www.businessideaspost.com)പബ്ലിഷ് ചെതിട്ടുള്ള പോസ്റ്റുകളിൽ നിന്നും ലഭ്യമാകും.

Micro, Small and Medium Enterprises (MSME)

Leave a Comment