Onion @ Rs.45 Through Ration Shop in Kerala

കാർഡ് ഒന്നിന് 2 കിലോ സവാള വീതം കിലോയ്ക്ക് 45 രൂപ നിരക്കിൽ

ഈ കോവിഡ്-19 മഹാമാരിയുടെ കാലയളവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് ധാരാളം ആനുകൂല്യങ്ങൾ സാദാരണ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പല പദ്ധതികളും സാദാരണക്കാരിലേക്ക് എത്തിച്ചേരുന്നില്ല എന്നുള്ളതാണ് സത്യം. അത്തരത്തിലുള്ള ഒരു പദ്ധതി ഇന്ന് ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്ത് ഉള്ളിവില ഉയരുകയാണ്. നിലവിൽ ഒരു കിലോ ഉള്ളിയുടെ വില 100 രൂപയില് കൂടുതലാണ്. ഉള്ളി നമ്മുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് എന്ന് എല്ലാവര്ക്കും അറിയാമല്ലോ. (Onion @ Rs.45 Through Ration Shop in Kerala)

ഈ വില വർദ്ധന  സാധാരണ ജനങ്ങളെന്ന നിലയിൽ നമ്മെ ഓരോരുത്തരെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഈ അവസ്ഥയിൽ നമ്മെ സഹായിക്കാൻ കഴിയുന്ന ഒരു നല്ല കാര്യം നിങ്ങളുമായി  പങ്കിടാൻ ഞാൻ  ആഗ്രഹിക്കുന്നു, ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ നിന്നും റേഷൻ കാർഡിനു രണ്ട് കിലോ ഉള്ളിയാണ് നല് കുന്നത്.

നവംബർ 3 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. 1 കിലോ ഉള്ളിക്ക് 45 രൂപയാണ് വില. (Onion Through Ration Shop in Kerala) എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിന്റെ വിതരണം തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു.

സാധാരണ ജനങ്ങൾക്ക് വളരെ ഉപകാര പ്രദമായ ഈ വിവരം മാക്സിമം ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക. അങ്ങനെ  അത് ലഭ്യമാകുമ്പോൾ  വാങ്ങാൻ ശ്രദ്ധിക്കുക.

 

നിങ്ങൾക്ക്‌ ഉപകാരപ്രദമായ വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ ( www.businessideaspost.com) പബ്ലിഷ് ചെയ്തിട്ടുള്ള പോസ്റ്റുകളിൽ ലഭ്യമാണ്

Apply for Ration Card

Spread the love

Leave a Comment