Indian Army Recruitment Rally Kerala 2020-21

Indian Army Recruitment Rally Kerala 2020-21 ARO Trivandrum

സൈനിക ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ (ഏവിയേഷൻ), സോൾജിയർ ട്രേഡ്സ്മാൻ (8th, 10th പാസ്), സോൾജിയർ ക്ലാർക്ക്, സോൾജിയർ ടെക് നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഇന്ത്യൻ ആർമി റിക്രൂട്ട് മെന്റ് റാലി നടത്തുന്നു.

www.joinindianarmy.nic.in എന്ന ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നു  . വിജ്ഞാപനപ്രകാരം സംസ്ഥാനത്തു   തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് സൈനിക റിക്രൂട്ട്മെൻറ്  റാലി പ്രത്യേകമായി പ്രഖ്യാപിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 04-ന് മുമ്പ്, ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. (Army Recruitment Rally Kerala)

2020 ഡിസംബർ 01 മുതൽ 2021 മാർച്ച് 31 വരെ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ തിരുവനന്തപുരത്തെ കൊളച്ചൽ  സ്റ്റേഡിയത്തിൽ ആർമി റിക്രൂട്ട്മെന്റ് റാലി നടത്തും. എന്നിരുന്നാലും, ഇന്ത്യൻ ആർമി റിക്രൂട്ട് മെന്റ് റാലിയുടെ കൃത്യമായ തീയതികൾ COVID-19 പാൻഡെമിക് സാഹചര്യം അനുസരിച്ച് പിന്നീട് അറിയിക്കും എന്ന്  സൂചിപ്പിച്ചിട്ടുണ്ട്.

റാലി ആരംഭിക്കുന്നതിന് ചുരുങ്ങിയത് 15 ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത ഇ-മെയിലുകളിൽ നിന്നും റിക്രൂട്ട് മെന്റ് റാലിക്കുള്ള അഡ്മിറ്റ് കാർഡ് അയയ്ക്കേണ്ടതാണ്.

ഇന്ത്യൻ ആർമി നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾ തീർച്ചയായും പാലിച്ചിരിക്കേണ്ടതാണ്.

സോൾജിയർ ജനറൽ ഡ്യൂട്ടി (All  Arms) സോൾജിയർ ട്രേഡ്സ്മാൻ എന്നീ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ 10-ാം ക്ലാസ്  പാസ്സായ  ഉദ്യോഗാർത്ഥികൾക്ക് അർഹതയുണ്ട്.

സോൾജിയർ ടെക് നഴ്സിംഗ് അസിസ്റ്റന്റ്/ അസിസ്റ്റന്റ് നഴ്സിംഗ്, അസിസ്റ്റന്റ് വെറ്ററിനറി, സോൾജിയർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവെന്ററി മാനേജ്മെന്റ് (All  Arms) എന്നീ തസ്തികയിലേക്കുള്ള  അപേക്ഷകർ യഥാക്രമം 10+2/ ഇന്റർമീഡിയറ്റ് പരീക്ഷ ജയിച്ചിരിക്കണം.

08-ാം ക്ലാസ് പാസ്സായ അപേക്ഷകർക്ക് സോൾജിയർ ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം.

10+2 വിന് ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 % മാർക്കോടെയും ഓരോ വിഷയത്തിലും 40 % മാർക്കോടെയും പാസായവർക്ക് സോൾജിയർ ടെക്നിക്കൽ (ഏവിയേഷൻ / Ammunition Examiner), സോൾജിയർ ടെക്നിക്കൽ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാം.

ശാരീരിക ക്ഷമത

സൈനികൻ SKT/ക്ലാർക്ക് പോസ്റ്റുകൾക്ക് 162 cms ആണ് ഏറ്റവും കുറഞ്ഞ ഉയരം

സൈനികൻ GD, ട്രേഡ്സ്മാൻ പോസ്റ്റുകൾക്ക് 166 cms ആണ് ഏറ്റവും കുറഞ്ഞ ഉയരം

മറ്റ് എല്ലാ പോസ്റ്റുകൾക്കും  165 സെ.മീ. ആണ് ഏറ്റവും കുറഞ്ഞ ഉയരം

ശരീര ഭാരം  എല്ലാ തസ്തികകൾക്കും ചുരുങ്ങിയത് 50kg ആയിരിക്കണം

എല്ലാ തസ്തികകൾക്കും നെഞ്ച് അളവ് കുറഞ്ഞത് 77 സെ.മീ. കൂടാതെ 05 സെ.മീ.-ന്റെ വിപുലീകരിക്കാനുള്ള കഴിവുണ്ടായിരിക്കണം

അവിവാഹിതരായ യുവാക്കൾക്ക്  മാത്രമാണ് റാലിയിൽ പങ്കെടുക്കാനുള്ള യോഗ്യത, കൂടാതെ   റാലിയിൽ  പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്

ശാരീരിക ക്ഷമതാ ടെസ്റ്റ്, ഫിസിക്കൽ മെഷർമെന്റ് റൗണ്ട്, മെഡിക്കൽ ടെസ്റ്റ്, എഴുത്ത് ടെസ്റ്റ് എന്നിവയുടെ  പ്രകടനം അടിസ്ഥാനമാക്കി മാത്രമേ ആർമി റിക്രൂട്ട്മെന്റ് റാലിക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കു.

ശാരീരിക ക്ഷമതാ ടെസ്റ്റ്, ഫിസിക്കൽ മെഷർമെന്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവ റാലി സൈറ്റിൽ നടത്തും. കോമൺ എൻട്രൻസ് എക്സാമിനേഷൻ (CEE) വഴിയാണ് എഴുത്തുപരീക്ഷ നടത്തുന്നത്.

മെഡിക്കൽ യോഗ്യതയുള്ളവരെ മാത്രമേ എഴുത്തുപരീക്ഷക്ക് ക്ഷണിക്കുകയുള്ളു .ഈ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ റാലി സൈറ്റിൽ മാത്രമേ നൽകൂ.

Apply Here

Indian Army Recruitment Rally Kerala 2020-21

National Scholarship Portal 2020-21

Spread the love

1 thought on “Indian Army Recruitment Rally Kerala 2020-21”

Leave a Comment

disawar satta king