10 Low Investment Business Ideas In Kerala – Malayalam

കുറഞ്ഞ ചെലവിൽ  ബിസിനസ് തുടങ്ങിയാൽ  പലരും അവരുടെ ലാഭം കുറയും എന്ന്  കരുതുന്നു. ഇത് ഒരു പരിധിവരെ ശരിയാണ്, എന്നാൽ കാലക്രമത്തിൽ ചെറിയ രീതിയിലുള്ള തുടക്കം കൊണ്ട് നിങ്ങൾക്ക് ഈ സൃഷ്ടികൾ വളരെ വലിയ രീതിയിൽ  ചെയ്യാൻ കഴിയും. ചെറുകിട വ്യവസായങ്ങൾ എന്നു വിളിക്കപ്പെടുന്ന ഇത്തരം ചെറുകിട ബിസിനസ് ആശയങ്ങളെ കുറിച്ച് നമുക്ക് മനസിലാക്കാം. (10 Low Investment Ideas In Kerala – Malayalam)

ഇവിടെ പ്രദിപാധിക്കുന്ന പല ആശയങ്ങളും ചിലപ്പോൾ നിങ്ങൾക്ക് ചെറുതായി തോന്നാം പക്ഷെ അവയുടെ വ്യാപ്തി മനസ്സിലാക്കിയാൽ നിങ്ങൾ ശരിക്കും അമ്പരക്കും.

  1. ഡെക്കറേഷൻ ബിസിനസ് (Decoration Business)

നിങ്ങൾക്ക് ഒരു സർഗ്ഗാത്മക മനസ്സുണ്ടെങ്കിൽ, ഈ സൃഷ്ടി നിങ്ങൾക്ക് ഏറ്റവും മികച്ചതായിരിക്കും. ഈ കാലത്ത് വളരെ ജനപ്രിയമായ ഒരു ബിസിനസ് ഐഡിയ ആണ് ഇത്. ഈ ബിസിനസിന്റെ പ്രത്യേകത എന്തെന്നാൽ നിങ്ങൾക്ക്  അതിൽ അധികം നിക്ഷേപം ആവശ്യമില്ല എന്നതാണ്.

നിങ്ങളുടെ മനസ്സ് ഉപയോഗിച്ച്, കസ്റ്റമർ എന്താണോ ആവശ്യപ്പെടുന്നത് ആ രീതിയിലുള്ള അലങ്കാര ജോലികൾ ചെയ്യുക. മാത്രവുമല്ല ഇപ്പോൾ  അലങ്കാരപ്പണികൾ പഠിക്കാൻ വളരെ എളുപ്പമാണ്. YouTube-ൽ നിന്നുള്ള വീഡിയോകൾ കണ്ട് നിങ്ങൾക്ക് അലങ്കാരങ്ങൾ എങ്ങനെ ചെയ്യണമെന്ന് എളുപ്പത്തിൽ പഠിക്കാൻ കഴിയും. വീട്, ഓഫീസ്, സ്കൂൾ തുടങ്ങി പല സ്ഥലങ്ങളിലും അലങ്കാരം ഉണ്ടാകാം

അതോടൊപ്പം തന്നെ പല event management company കളുമായി ചേർന്ന് നിങ്ങൾക്ക് ഈ ബിസിനസ് മുന്നോട്ടു കൊണ്ട് പോകാം.

  1. ജെൻ ഔഷധി  (Jan Oushadi)

സ്വന്തമായോ വാടകക്കോ ഒരു കടമുറി (15 Sq Feet) ഉള്ളവർക്ക് ജൻ ഔഷധി കേന്ദ്രം ഒരു നല്ല ഓപ്ഷനാണ്. കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ അനുവദിക്കുന്ന ഈ സംരംഭത്തിനു ഏകദേശം 3 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കേണ്ടി വരും. അത്തരമൊരു സാഹചര്യത്തിൽ സർക്കാർ പദ്ധതി പ്രകാരം ജൻ ഔഷധി കേന്ദ്രം തുറക്കാനും സർക്കാരിന്റെ സഹായത്തോടെ ബിസിനസ് തുടങ്ങാനും അപേക്ഷിക്കാം.

തുടക്കത്തിൽ വലിയ സ്വീകാര്യത ഇല്ലാതിരുന്ന ഈ സംരംഭത്തിന് ഇപ്പോൾ വലിയ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്

Jan Oushadhi
10-low-investment-business-ideas-in-kerala-malayalam
  1. അനിമൽ ഫീഡ് ഷോപ്  (Animal Feed Shop)

പശു, കോഴി, ആട്, ഫിഷ് തുടങ്ങി എല്ലാത്തരം ഫാമുകൾക്കും ധാരാളമായി തീറ്റ ആവശ്യമാണ് അതിനാൽ തന്നെ ഈ ബിസിനസ്സിന്റെ സാധ്യതകളും വളരെ വലുതാണ്. കേരളത്തിൽ ഇപ്പോൾ ദാരാളം ഫാമുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് ചെറിയരീതിയിൽ ആരംഭിച്ചു ക്രമേണ വളർത്തിയെടുക്കാവുന്ന ഒരു stable ബിസിനസ് ആയി ഇതിനെ നമുക്ക് കണക്കാക്കാം. low investment business ideas in kerala

  1. ബ്യൂട്ടി പാർലർ (Beauty Parlor)

നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ,  സ്വന്തമായി ഒരു ജോലി തേടുന്നെങ്കിൽ, കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാൻ കഴിയുന്ന ഒരു വലിയ ബിസിനസ് ഐഡിയ ആണ് ബ്യൂട്ടി പാർലർ.

ഇതിനായി നിങ്ങൾ സ്വന്തമായി കോഴ്സ്സ് ചെയ്യുകയോ അല്ലെങ്കിൽ സ്‌പീരിയൻസ്ഡ് ആയിട്ടുള്ള ഒരാളെ വച്ച്  ഷോപ് തുറക്കുകയോ ചെയ്യാം. അതുപോലെതന്നെ നിങ്ങൾ ഒരു റെസിഡന്റിൽ അറീയയിൽ ആണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ  ബ്യൂട്ടി പാർലർ തുറക്കാം.ഇത് നിങ്ങളുടെ പണവും സമയവും ലാഭിക്കും.

മേക്കപ്പ് എന്നത് അനുദിനം വർദ്ധിച്ചുവരുന്നതിനാൽ ഇത് വളരെ നല്ല ഒരു  ബിസിനസ് ആശയം ആണ്. ദിനം തോറും മേക്അപ്പിന്റെ  ആവശ്യം കൂടി വരുന്നതിന്റെ ഫലമായി ബ്യൂട്ടി പാർലർ വളരെ ട്രെൻഡിയും ലാഭകരവുമായ ഒരു ബിസിനസ് ആയി മാറിയിരിക്കുന്നു. നിങ്ങൾ കൊടുക്കുന്നത് മികച്ച സർവീസ് ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ ബിസിനസ് ലാഭകരം തന്നെയാകും.

  1. ഹോംലി ഫുഡ്  (Home canteen –Homely Food)

ഇക്കാലത്ത് ആളുകൾക്ക് അവരുടെ ജോലികളിൽ തിരക്കാണ്, അധികം ആൾക്കാർക്കൊക്കെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ സമയമില്ല, അതേ സമയം ഓഫീസുകളുടെ എണ്ണം കൂടിവരുന്നതിനാൽ ഹോം കാന്റീൻ ആവശ്യം കൂടിവരികയാണ്. മാത്രവുമല്ല മായം ചേർക്കാത്ത നല്ല ഭക്ഷണം നല്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ തീർച്ചയായും അത് നിങ്ങൾക്ക് ഒരു മഹാ വിജയം തന്നെ ആയിരിക്കും.

അടുത്ത പ്രദേശങ്ങളിലെ ഓഫീസിലേക്ക് അല്ലെങ്കിൽ മറ്റു സ്ഥാപനങ്ങളേക്കു സ്ഥിരമായി ഭക്ഷണം എത്തിക്കാൻ കഴിഞ്ഞാൽ തീർച്ചയായും. നല്ല വരുമാനം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും എന്നതിൽ ഒരു സംശയവും ഇല്ല.

അതോടൊപ്പം തന്നെ Swiggy, Zomatto, Uber eats  തുടങ്ങിയ start-up കളുമായി ചേർന്ന് കൂടുതൽ വരുമാനം ഉണ്ടാക്കാനും ഇപ്പോൾ സാധ്യത വളരെ കൂടുതൽ ആണ്.

  1. ഇവൻറ് മാനേജ്മെൻറ് (Event- Management)

ഇവന്റ് മാനേജ്മെന്റും ഇന്ന് വളരെ നല്ല ഒരു  ബിസിനസ് ആണ്. ഇക്കാലത്ത്, മിക്കവാറും ആളുകൾ വിവാഹം, ജന്മദിനം, ചെറുതും വലുതുമായ പല ചടങ്ങുകളും  സംഘടിപ്പിക്കാറുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ, ആളുകൾക്ക് പരിപാടിയുടെ എല്ലാ ജോലികളും സ്വന്തമായി ചെയ്യാൻ കഴിഞ്ഞെന്നു വരില്ല, കാരണം അവർക്ക് അതിന്റെ ക്രമീകരണം നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ല.

ഈ സാഹചര്യത്തിൽ, അവർക്ക് വേണ്ടി മാനേജ് മെന്റ് ജോലി ചെയ്യാൻ കഴിയുന്ന ഒരാളെ അവർ കണ്ടെത്തുന്നു. അതുകൊണ്ട് ഇത് നിങ്ങൾക്ക് ഒരു നല്ല അവസരമായി മാറുന്നു.

ഇതിനായി നിങ്ങൾക്ക് ഒരു നല്ല റിലാക്സ്ഡ് ഇവന്റ് മാനേജ്മെന്റ് ബിസിനസ്സ് ആരംഭിക്കാവുന്നതാണ്.

ഇതിൽ, നിങ്ങൾക്ക്  ഇവന്റ് മാനേജർ ആകാനും ഇവന്റിന്റെ മുഴുവൻ ക്രമീകരണവും നന്നായിട്ടു തന്നെ  കൈകാര്യം ചെയ്യാനും ഉള്ള കഴിവ് വേണം.

ഓരോ ഇവെന്റിനും നിങ്ങൾ ചെയ്യുന്ന ജോലികളുടെയും ക്രമീകരണങ്ങളുടെയും എല്ലാ തുകയുടെയും കൂടെ നിങ്ങളുടെ ലാഭം കൂടെ ചേർത്ത് നിങ്ങൾക്ക് ഫീസ് ഈടാക്കാം.

ഈ ബിസിനസ്സിന്, നിങ്ങൾക്ക് തൊഴിലാളികളായി ധാരാളം ആളുകളെ ആവശ്യമാണ്.  വളരെ വേഗത്തിൽ വളരുന്ന ഒരു നല്ല ബിസിനസ് മോഡൽ ആണ്. കാരണം നിങ്ങൾ മാനേജ് ചെയ്യുന്ന ഓരോ event കളുടെയും വിജയം തന്നെ ആണ് നിങ്ങളുടെ പരസ്യവും

  1. ഫിഷ് ഫാം (Fish Farm)

നിരന്തരം വാർത്തകളിൽ നിറയുന്ന ഒരു വിഷയമാണ് രാസപദാർത്ഥം അടങ്ങിയ മത്സ്യം പിടിച്ചെടുത്തു അല്ലെങ്കിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു എന്നുള്ളത്. ഇവിടെയാണ് ഈ ബിസിനെസ്സിന്റെ പ്രാധാന്യം.

ജനങ്ങൾ കൂടുതൽ കൂടുതൽ അവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചു വരികയാണ്. അതിനാൽ തന്നെ ഫ്രഷ് ഫിഷിന് ആവശ്യക്കാർ കൂടുതലാണ് അത് ഈ ബിസിനസ്സിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

മറ്റൊരു പ്രത്യേകത എന്തെന്നാൽ വളരെ കുറഞ്ഞ സ്ഥലത്തോ അല്ലെങ്കിൽ ടെറസ്സിനു മുകളിലോ ചെറിയ ടാങ്ക് നിർമിച്ച നിങ്ങൾക്ക് ഈ സംരംഭം ആരംഭിക്കാം. ഈ സംരഭത്തിന് ചെലവ് കുറവാണു എന്നതിന് പുറമെ നല്ല ലാഭം തരുന്ന ഒന്ന് കൂടെയാണ്.

മാത്രവുമല്ല സർക്കാർ ഫിഷറീസ് വകുപ്പിൽ നിന്നും നിങ്ങൾക്കാവശ്യമായ ട്രെയിനിങ്ങും  അതോടൊപ്പം തന്നെ സബ്‌സിഡി പോലുള്ള സർക്കാർ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും

Govt. സബ്സിഡിക്കായുള്ള അപേക്ഷ ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്  www.aims.kerala.gov.in

  1. പപ്പടം  (Pappadam Making)

കേൾക്കുമ്പോൾ നിസ്സാരം ആയി തോന്നും എങ്കിലും മികച്ച രീതിയിൽ വരുമാനം ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ചെറിയ സംരംഭമാണ് പപ്പട നിർമ്മാണം.

ഈ പ്രൊഡക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിനു മാർകെറ്റിൽ ശക്തമായ ഒരു ബ്രാൻഡ് മത്സരം ഇല്ല എന്നുള്ളതും. അതെ സമയം മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നിത്യോപയോഗ വസ്തുവാണ് എന്നുമുള്ളതാണ്.

25000 രൂപ മുതൽ പലവേരിയേഷനുകളിലുമുള്ള പല മെഷീനറികൾ ഇന്ന് മാർകെറ്റിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ  വലിയ മുതൽ മുടക്കില്ലാതെ തന്നെ ഈ സംരംഭം നിങ്ങൾക്ക് ആരംഭിക്കാവുന്നതാണ്.

കുടുംബ ശ്രീ പോലുള്ള കൂട്ടായ്മകൾക്കും അതുപോലെതന്നെ കുടിൽ വ്യവസായമായി  തുടങ്ങാവുന്ന ഒരു സംരംഭമാണ് ഇത്.

  1. ജനമൈത്രി കേന്ദ്ര  (Janamythri Kendhra)

കംപ്യുട്ടർ പരിജ്ഞാനമുള്ളവർക്ക് എളുപ്പത്തിൽ ആരംഭിക്കാൻ കഴിയുന്ന ഒരു ബിസിനെസ്സ് ആണ് ജനമൈത്രി കേന്ദ്രങ്ങൾ, ബിസിനസ് എന്നതിലുപരി ഇതൊരു സേവന കേന്ദ്ര   കൂടിയാണ് എന്നുള്ളത് നമുക്ക് കൂടുതൽ സന്തോഷം നൽകുന്നു. സ്വന്തമായി പരിജ്ഞാനമില്ലാത്തവർക്കു സ്റ്റാഫുകളെ വച്ചും ഈ സംരംഭം ആരംഭിക്കാവുന്നതാണ്.

ഇപ്പോൾ ഒരു വിധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ തന്നെ നമുക്ക് ഓൺലൈനിൽ ചെയ്യാൻ സാധിക്കും.

അതുപോലെ പല അപേക്ഷകളും ഇപ്പോൾ ഓൺലൈനിൽ കൂടി മാത്രമേ ചെയ്യാൻ സാധിക്കുകയൊള്ളു എന്നുള്ള അവസ്ഥയാണ്. ഈ അവസ്ഥയാണ് ഈ സംരംഭത്തിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നത്.

  1. അച്ചാർ മേക്കിങ്  ( Pickle Making) 

കേൾക്കുമ്പോൾ നിസ്സാരം ആയി തോന്നും എങ്കിലും മികച്ച രീതിയിൽ വരുമാനം ഉണ്ടാക്കി യെടുക്കാൻ കഴിയുന്ന മറ്റൊരു ചെറിയ സംരംഭമാണ് അച്ചാർ നിർമ്മാണം.

ഈ പ്രൊഡക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ പപ്പടം ബിസിനെസ്സ് പോലെത്തന്നെ ഇതിനു മാർകെറ്റിൽ ശക്തമായ ഒരു ബ്രാൻഡ് മത്സരം ഇല്ല എന്നുള്ളതും. അതെ സമയം മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നിത്യോപയോഗ വസ്തുവാണ് എന്നുമുള്ളതാണ്.

വലിയ മുതൽ മുടക്കില്ലാതെ തന്നെ ഈ സംരംഭം നിങ്ങൾക്ക് ആരംഭിക്കാവുന്നതാണ്.

കുടുംബ ശ്രീ പോലുള്ള കൂട്ടായ്മകൾക്കും അതുപോലെതന്നെ കുടിൽ വ്യാവസായമായും തുടങ്ങാവുന്ന ഒരു സംരംഭമാണ് ഇത്.

നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് മാർകെറ്റിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ മികച്ച രീതിയിൽ വരുമാനം തരുന്ന നല്ല്ല ഒരു സംരംഭം തന്നെയാണ് ഇത്.

low investment business ideas in kerala

 

കേരളത്തിൽ ബിസിനസ് ആരംഭിക്കാനുള്ള ലൈസെൻസുകൾ

ബിസിനസ് ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ വിധത്തിലുള്ള മാർഗനിർദേശങ്ങളും കൂടാതെ ആവശ്യമായ Govt. സർട്ടിഫിക്കറ്റുകളും മറ്റു ലൈസെൻസുകളും എങ്ങിനെ സ്വന്തമാക്കാം, സർക്കാർ ആനുകൂല്യങ്ങൾ എങ്ങിനെ ലഭിക്കും തുടങ്ങിയ വിവരങ്ങളും നിങ്ങൾക്കു ഇവിടെ ഈ വെബ് സൈറ്റിൽ ( www.businessideaspost.com)പബ്ലിഷ് ചെതിട്ടുള്ള പോസ്റ്റുകളിൽ നിന്നും ലഭ്യമാകും.

1 thought on “10 Low Investment Business Ideas In Kerala – Malayalam”

Leave a Comment